Sorry, you need to enable JavaScript to visit this website.

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഫീസ് വർധന പുനഃപരിശോധിക്കണം -ജെ.കെ.എഫ്

ജിദ്ദ- ഇന്ത്യൻ സ്‌കൂളിൽ പ്രാബല്യത്തിലാക്കിയ പുതിയ ഫീസ് ഘടന പ്രവാസി കുടുംബങ്ങൾക്ക് കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നതെന്നും ഇത് പുനഃപരിശോധിക്കണമെന്നും ജിദ്ദ കേരളൈറ്റ്‌സ് ഫോറം (ജെ.കെ.എഫ്) ആവശ്യപ്പെട്ടു. പുതുക്കിയ ഫീസ് മുൻകാല പ്രാബല്യത്തോടെ അടക്കണമെന്നാണ് മാനേജ്‌മെന്റ് സർക്കുലറിൽ പറയുന്നത്. കുടുംബങ്ങളുടെ ബജറ്റ് ഇതോടെ താളം തെറ്റും. നാല് വർഷം മുമ്പ് ഇത്തരത്തിൽ ഫീസ് വർധന ഉണ്ടായിരുന്നു. ഇപ്പോൾ നടപ്പിലാക്കുന്ന ഫീസ് വർധനവിന് ന്യായീകരണങ്ങൾ ഒന്നും ഇല്ല. ലാഭേഛ കൂടാതെ നടന്നുവരുന്ന കമ്യൂണിറ്റി സ്‌കൂളിൽ ഇത്തരത്തിൽ ഉള്ള ഒരു ഫീസ് വർധനവ് അനവസരത്തിലുള്ളതാണ്. ബന്ധപ്പെട്ടവർക്ക് ഇത് സംബന്ധിച്ചുള്ള നിവേദനം സമർപ്പിക്കുമെന്ന് ജെ.കെ.എഫ് ഭാരവാഹികളായ വി.കെ.റഊഫ്, കെ.ടി.എ. മുനീർ, അഹമ്മദ് പാളയാട്ട്, അരിമ്പ്ര അബൂബക്കർ, പി.പി.റഹീം, ഷിബു തിരുവനന്തപുരം, സക്കീർ മാസ്റ്റർ എന്നിവർ അറിയിച്ചു.

Tags

Latest News