കേരളത്തിലെ ഉപതരെഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

ന്യൂദല്‍ഹി- കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കും.
അടൂര്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് നടക്കാനുള്ളത്.
ഉച്ചയ്ക്ക് 12നാണ് തെരഞ്ഞെടുപ്പ് കമ്മീഷാന്റെ വാര്‍ത്താ സമ്മേളനം. ഒക്ടോബര്‍ 27നാണ് ഹരിയാന മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റേത്് നവംബര്‍ ആദ്യവാരവും.
ഹരിയാനയില്‍ ഒറ്റ ഘട്ടമായും മഹാരാഷ്ട്രയില്‍ രണ്ടു ഘട്ടങ്ങളിലാമായിരിക്കും വോട്ടെടുപ്പെന്ന് കരുതുന്നു.  

 

 

Latest News