Sorry, you need to enable JavaScript to visit this website.

റിയാദിൽ സംഘർഷം:12 സിറിയക്കാർ അറസ്റ്റിൽ

കിഴക്കൻ റിയാദിലെ അൽനസീം ഡിസ്ട്രിക്ടിൽ സിറിയക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു.

റിയാദ്- കിഴക്കൻ റിയാദിലെ അൽനസീം ഡിസ്ട്രിക്ടിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 12 സിറിയക്കാരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. തലസ്ഥാന നഗരിയിലെ റോഡിൽ ഏതാനും പേർ ചേരിതിരിഞ്ഞ് മുട്ടൻ വടികളുപയോഗിച്ച് പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് സംഘർഷത്തിൽ ഉൾപ്പെട്ട 12 സിറിയക്കാരെ അറസ്റ്റ് ചെയ്തതെന്ന് റിയാദ് പോലീസ് വക്താവ് ലെഫ്. 
കേണൽ ശാക്കിർ അൽ തുവൈജിരി പറഞ്ഞു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതികൾ മുൻവൈരാഗ്യത്തെ തുടർന്നാണ് ഏറ്റുമുട്ടിയതെന്ന് വ്യക്തമായി. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണെന്ന് റിയാദ് പോലീസ് വക്താവ് അറിയിച്ചു.
 

Tags

Latest News