Sorry, you need to enable JavaScript to visit this website.

ബസിന്റെ ചക്രങ്ങൾക്കടിയിൽ പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം

അൽബാഹ- സ്‌കൂൾ ബസിന്റെ ചക്രങ്ങൾക്കടിയിൽ പെട്ട് നഴ്‌സറി വിദ്യാർഥിക്ക് ദാരുണാന്ത്യം. വിദ്യാർഥിയുടെ വീടിനു മുന്നിലാണ് അപകടം. സ്വകാര്യ സ്‌കൂൾ വിദ്യാർഥിയാണ് ദാരുണമായി മരിച്ചത്. വീടിനു മുന്നിൽ ബസിൽ നിന്ന് ഇറങ്ങിയ വിദ്യാർഥി ബസിന്റെ മുൻവശത്തുകൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. വിദ്യാർഥി ബസിന്റെ പിൻവശത്തു കൂടി വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന് ധരിച്ച് ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയത്ത് മുൻവശത്തു കൂടി റോഡ് മുറിച്ചു കടക്കുന്നതിന് ശ്രമിച്ച വിദ്യാർഥിയെ ഡ്രൈവർ കണ്ടതുമില്ല. ബസിന്റെ ചക്രങ്ങൾക്കടിയിൽ പെട്ട് ചതഞ്ഞരഞ്ഞ വിദ്യാർഥി സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. അപകടമുണ്ടാക്കിയ ബസ് സ്വകാര്യ സ്‌കൂളിനു കീഴിലുള്ളതാണെന്നും ഇത് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ളതല്ലെന്നും അൽബാഹ വിദ്യാഭ്യാസ വകുപ്പ് വക്താവ് മുഹമ്മദ് ഹദ്ബാൻ പറഞ്ഞു.
 

Tags

Latest News