മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കും

ന്യൂദൽഹി- മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ഉടൻ പ്രഖ്യാപിക്കും. ദീപാവലിക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവുമുണ്ടാകുമെന്നാണ് സൂചന. ജാർഖണ്ഡ് സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പും ഉടനുണ്ടാകും. ഇന്ന് വൈകിട്ട് നാലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രസമ്മേളനം വിളിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇന്നലെ മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി റോഡ് ഷോ നടത്തിയിരുന്നു.
 

Latest News