Sorry, you need to enable JavaScript to visit this website.

മക്കയില്‍ പൊതുസ്ഥലങ്ങളില്‍ നോട്ടീസ് പതിച്ചാല്‍ 500 റിയാല്‍ പിഴ

മക്ക- പൊതുസ്ഥലങ്ങളിൽ പരസ്യ പോസ്റ്ററുകൾ പതിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്താൻ മക്ക മേയർ എൻജിനീയർ മുഹമ്മദ് അൽ ഖുവൈഹിസ് മക്ക നഗരസഭക്കു കീഴിലെ ശാഖാ ബലദിയ മേധാവികൾക്കും വകുപ്പ് മേധാവികൾക്കും നിർദേശം നൽകി. കെട്ടിടങ്ങളുടെ മുൻവശങ്ങളിലും സിഗ്നലുകളിലും എ.ടി.എമ്മുകളിലും പൊതുസ്ഥലങ്ങളിലും പരസ്യ ബ്രോഷറുകളും പോസ്റ്ററുകളും പതിക്കുന്നതും വിതരണം ചെയ്യുന്നതും കർശനമായി തടയണം.

 ഇത്തരം പ്രവണതകൾ ദൃശ്യഭംഗമുണ്ടാക്കുകയും നഗരത്തിലെ ശുചീകരണ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പൊതുസ്ഥലങ്ങളിൽ പരസ്യ പോസ്റ്ററുകളും ബ്രോഷറുകളും പതിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കൂടിയ പിഴയായ 500 റിയാൽ തോതിൽ പിഴ ചുമത്തണമെന്നും മേയർ നിർദേശിച്ചു. 

 

Latest News