Sorry, you need to enable JavaScript to visit this website.

കശ്മീര്‍ പ്രതിഷേധം: മോഡിയുടെ  അവാര്‍ഡ് ചടങ്ങിനില്ലെന്ന് ഹോളിവുഡ് താരങ്ങള്‍ 

ന്യൂദല്‍ഹി-കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും ഹോളിവുഡ് അഭിനേതാക്കള്‍ പ്രതിഷേധ സൂചകമായി വിട്ട് നില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനമാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം നരേന്ദ്ര മോഡിക്ക് സമ്മാനിക്കുന്നത്. ഈ പരിപാടിയില്‍ ഹോളിവുഡ് താരങ്ങളായ റിസ് അഹമ്മദ്, ജമീല ജാമില്‍ എന്നിവര്‍ പങ്കെടുക്കാനിരുന്നതാണ്. എന്നാല്‍ ഇരുവരും പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് തീരുമാനം എന്ന് ഗേറ്റ് ഫൗണ്ടേഷന്‍ സ്ഥിരീകരിച്ചു. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ പേരിലാണ് നരേന്ദ്ര മോഡി പുരസ്‌ക്കാരത്തിന് അര്‍ഹനായിരിക്കുന്നത്. 

Latest News