കുഞ്ഞാലിക്കുട്ടി പ്രതീക്ഷിക്കാതെ മോഡിയുടെ ഹസ്തദാനം

ന്യൂദല്‍ഹി- എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുസ്്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ ഹസ്തദാനം മുതിര്‍ന്ന മന്ത്രിമാരിലും സ്പിക്കറിലും പുഞ്ചിരി പടര്‍ത്തി. പ്രധാനമന്ത്രി മോഡിക്കു മുന്നിലൂടെ നടന്നു നീങ്ങിയ കുഞ്ഞാലിക്കുട്ടി മോഡി എഴുന്നേറ്റ ശേഷമാണ് തിരിഞ്ഞുനിന്ന് അദ്ദേഹത്തിന്റെ ഹസ്താദനം സ്വീകരിച്ചത്.

സത്യപ്രതിജ്ഞാ വാചകങ്ങള്‍ പൂര്‍ത്തിയാക്കി തൊഴുകൈകളോടെ താഴെ ഇറങ്ങിയ കുഞ്ഞാലിക്കുട്ടി ആരുമായും ഹസ്താദനത്തിനു നില്‍ക്കാതെ തിരക്കിട്ട് മോഡിക്കു മുന്നിലൂടെ നടക്കുകയായിരുന്നു. മോഡി എഴുന്നേറ്റതോടെ അദ്ദേഹം തിരിഞ്ഞുനിന്ന് ഹസ്തദാനം ചെയ്തു.
കുഞ്ഞാലിക്കുട്ടിക്ക് പുറമെ കശ്മീരില്‍നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.

വീഡിയോ കാണാം
 

 

 

 

Latest News