കശ്മീരിൽ പുതിയ സ്വർഗമുണ്ടാക്കും-മോഡി

നാസിക്(മഹാരാഷ്ട്ര)- കശ്മീരിലെ ഭൂമിയിലെ പുതിയ സ്വർഗമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയാണ് മോഡി ഇക്കാര്യം പറഞ്ഞത്. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് നേരത്തെ രാജ്യത്തോട് പറഞ്ഞിരുന്നുവെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മോഡി വ്യക്തമാക്കി. കശ്മീർ നമ്മുടേത് എന്ന മുദ്രാവാക്യം നേരത്തെ മുതൽ മുഴക്കുന്നതാണ്. അതിനോടൊപ്പം ഞങ്ങളൊന്നിച്ച് പുതിയ കശ്മീർ സൃഷ്്ടിക്കും എന്ന മുദ്രാവാക്യം കൂടി ഉയർത്തുകയാണ്. ഒരിക്കൽ കൂടി കശ്മീരിനെ ഭൂമിയിലെ സ്വർഗമാക്കും. കശ്മീരിന് ദൽഹിയിലേക്ക് നേരിട്ടുള്ള ബന്ധമുണ്ടായിരുന്നില്ല. അവരെ ദൽഹിയുമായി ബന്ധിപ്പിച്ച് കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മോഡി വ്യക്തമാക്കി.
 

Latest News