പാലാരിവട്ടം പാലം അഴിമതി: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിന് സാധ്യത

കൊച്ചി- പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നീക്കങ്ങള്‍. ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ചോദ്യം ചെയ്യാനായി വിജിലന്‍സ് ഉടന്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിളിച്ചു വരുത്തും. സൂരജിനേയും നേരത്തെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
 

Latest News