Sorry, you need to enable JavaScript to visit this website.

സമ്പന്നന്‍ ചമഞ്ഞ് നിരവധി യുവതികളെ കബളിപ്പിച്ച നൈജീരിയക്കാരന്‍ പിടിയില്‍

ന്യൂദല്‍ഹി- സമ്പന്നനായ വിദേശിയെന്ന് പരിചയപ്പെടുത്തി നിരവധി സ്ത്രീകളെ കബളിപ്പിച്ച നൈജീരിയന്‍ പൗരനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച ശേഷം സമ്മാനങ്ങള്‍ അയച്ചാണ് ഇയാള്‍ യുവതികളെ കബളിപ്പിച്ചിരുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന പേരില്‍ യുവതികളെ വിളിച്ച് സമ്മാനങ്ങള്‍ കസ്റ്റംസ് തടഞ്ഞുവെച്ചിരിക്കയാണെന്നും പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. കസ്റ്റംസ് ക്ലിയറന്‍സിനായി യുവതികള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ പ്രതി ബന്ധം അവസാനിപ്പിക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.

വിദേശത്ത് താമസിക്കുന്ന ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍ എന്നിവരുടെ പ്രൊഫൈല്‍ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് പ്രതി ഇരകളെ കണ്ടെത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

 

 

 

Latest News