Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ സ്‌കൂൾ ഫീസ് വർധന പിൻവലിക്കണം -കെ.എം.സി.സി

ജിദ്ദ- ഇന്ത്യൻ സ്‌കൂൾ അധികൃതർ ഏർപ്പെടുത്തി അന്യായമായ ഫീസ് വർധന ഉടൻ പിൻവലിക്കണമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. 
ലെവിയും ജീവിതച്ചെലവ് ഉയർന്നതും കാരണം പ്രവാസി കുടുംബങ്ങൾ പിടിച്ചുനിൽക്കാൻ പാടുപെടുന്ന ഈ ഘട്ടത്തിൽ ഒറ്റയടിക്ക് 25 ശതമാനത്തോളം ഫീസ് വർധിപ്പിച്ച ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനം തികച്ചും അന്യായമാണ്. അതിനാൽ ഈ ഫീസ് വർധന ഉടൻ പിൻവലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ആക്ടിംഗ് പ്രസിഡണ്ട് വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 
സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച വിവിധ പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. സി.എച്ച് സെന്ററുകളിലേക്ക് നൽകിയ ധനസഹായവും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്ക് ലഭിച്ച ഫണ്ട് വിവരങ്ങളും പ്രവർത്തക സമിതി അംഗീകരിച്ചു.
ഈയിടെ വെള്ളടാങ്കിൽ വീണ് മരിച്ച തേഞ്ഞിപ്പലം സ്വദേശി ഹംസയുടെ രണ്ട് മക്കളുടെ വിവാഹത്തിലേക്ക് വരുന്ന മുഴുവൻ ചെലവും വഹിക്കുമെന്ന് ജിദ്ദ കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
സൗദി ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് 23 ന് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ നടക്കുന്ന രക്തദാന ക്യാമ്പ് വിജയിപ്പിക്കാനും സെൻട്രൽ കമ്മിറ്റി നടത്തുന്ന രാഷ്ട്രീയ പഠന ക്ലാസ്, സൈബർ ശിൽപശാല എന്നിവയിലേക്ക് രജിസ്‌ട്രേഷൻ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.വൈസ് പ്രസിഡന്റ് വി.പി.അബ്ദുറഹിമാൻ, സെക്രട്ടറി അസീസ് കൊട്ടോപാടം, ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, പി.സി.എ റഹ്മാൻ, അബ്ദുല്ല പാലേരി, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ സംസാരിച്ചു.
വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് മജീദ് ഷോർണൂർ, മൂസ കാപ്പാട്, മജീദ് അരിമ്പ്ര, സാമ്പിൽ മമ്പാട്, റഫീഖ് പന്താരങ്ങാടി, അഷ്‌റഫ് ബലദ്, സലിം സൂഖുൽ ഗുറാബ്, ജുനൈസ്.കെ.ടി, പി.കെ.റഷീദ്, ശരീഫ് ഇരുമ്പുഴി, ബാപ്പുട്ടി ഖുംറ, നാണി ഇസ്ഹാഖ്, നൗഫൽ അൽസാമിർ, നൗഷാദ് ചപ്പാരപടവ്, അബ്ബാസ് വേങ്ങൂർ, ജലീൽ ഒഴുകൂർ, ഇബ്രാഹിംകുട്ടി തിരുവല്ല, നജ്മുദ്ദീൻ വയനാട്, കെ.കെ.മുഹമ്മദ്, അയ്യൂബ് സീമാടൻ, നാസർ ഒളവട്ടൂർ, അഷ്‌റഫ് താഴെക്കോട് എന്നിവർ സംസാരിച്ചു. 
ആക്ടിംഗ് സെക്രട്ടറി ലത്തീഫ് മുസ്‌ലിയാരങ്ങാടി സ്വാഗതവും സെക്രട്ടറി നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. 

മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തും 
-മലപ്പുറം ജില്ലാ കെ.എം.സി.സി

ജിദ്ദ- ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ ട്യൂഷൻ ഫീ വർധിപ്പിക്കാനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ആവശ്യപെട്ടു. സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഈ വർധന കനത്ത ബാധ്യത വരുത്തും. ഈ ആവശ്യമുന്നയിച്ച് സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ യോഗം തീരുമാനിച്ചു. ആക്ടിംഗ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ഉനൈസ്.വി.പി, സാബിൽ മമ്പാട്, അഷ്‌റഫ്.വി.വി, മജീദ് അരിമ്പ്ര, അബ്ബാസ്, ഗഫൂർ, ജലാൽ, സുൽഫീഖർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി കെ.ടി.ജുനൈസ് നന്ദിയും പറഞ്ഞു.


 

Tags

Latest News