കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ഇന്നുതന്നെ വാദം കേള്‍ക്കണമെന്നും ഹരജിയില്‍ അഭ്യര്‍ഥിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന തന്റെ പരാതിക്ക് ശേഷമാണ് കേസില്‍ നടപടികള്‍ സ്വീകരിച്ചതെന്നും അറസ്റ്റിന് തെളിവില്ലെന്നും ഹരജിയില്‍ പറയുന്നു. കേസ് ഡയറി ഹാജരാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം.
അതിനിടെ എം.എല്‍.എമാരായ പി.ടി. തോമസ്, അന്‍വര്‍ സാദത്ത് എന്നിവരില്‍നിന്ന് ഇന്ന് മൊഴിയെടുക്കുമെന്ന് അന്വേഷണം സംഘം സൂചന നല്‍കി. ഇരുവര്‍ക്കും പോലീസ് നോട്ടീസയച്ചിട്ടുണ്ട്.