Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽനിന്ന്  അധിക സർവ്വീസുമായി സൗദി എയർലൈൻസ്

കൊണ്ടോട്ടി - കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് ഈ മാസം 23,26 തിയ്യതികളിൽ സൗദി എയർലൈൻസ് അധിക സർവ്വീസ് നടത്തും. കരിപ്പൂർ-ജിദ്ദ, ജിദ്ദ-കരിപ്പൂർ സെക്ടറിലാണ് അഡീഷണൽ സർവ്വീസ്. ആഴ്ചയിൽ ഒമ്പത് സർവ്വീസ് നടത്തുന്നതിന് പുറമെയാണിത്. രണ്ട് ദിവസങ്ങളിലും വൈകുന്നേരം 5.30ന് സൗദി വിമാനങ്ങൾ ജിദ്ദയിലേക്ക് പുറപ്പെടും. ജിദ്ദയിൽ നിന്ന് രാവിലെ 7.35നാണ് വിമാനം കരിപ്പൂരിലേക്ക് പുറപ്പെടുക.
കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് യാത്രക്കാർക്ക് പുറമെ ഉംറ തീർത്ഥാടകർ കൂടി വന്നതോടെയാണ് അധിക സർവ്വീസ് സൗദിയ നടത്തുന്നത്. പതിവ് യാത്രാ വിമാനങ്ങളിൽ ഉംറ തീർത്ഥാടകർക്ക് സീറ്റുകൾ ലഭിക്കാത്ത അവസ്ഥയുണ്ട്. ഇതോടെയാണ് അഡീഷണൽ സർവ്വീസ് വിമാന കമ്പനി നടത്തുന്നത്. ഉംറ സീസൺ തുടങ്ങിയതിന് ശേഷമുളള ആദ്യ അഡിഷണൽ സർവ്വീസുകളാണിത്. തീർത്ഥാടകർ വർധിക്കുന്നപക്ഷം അഡീഷണൽ സർവ്വീസ് വീണ്ടും കൂട്ടും. കരിപ്പൂരിൽനിന്ന് 2015-ൽ നിർത്തിവെച്ച എയർഇന്ത്യയുടെ ജിദ്ദ സർവ്വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

 

Latest News