കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനായ രാജു ജോസഫില്‍നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനക്ക് അയക്കും. കഴിഞ്ഞ ദിവസം അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്തപ്പോഴാണ് മെമ്മറി കാര്‍ഡ് ലഭിച്ചത്. പ്രധാന തൊണ്ടിമുതലായാണ് പോലീസ് ഇതിനെ കാണുന്നതെങ്കിലും ദൃശ്യങ്ങളൊന്നുമില്ലെന്നാണ് അവര്‍ നല്‍കുന്ന സൂചന. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഈ മെമ്മറി കാര്‍ഡിലാണോയെന്ന് ഉറപ്പുവരുത്താനാണ് ശാസ്ത്രീയ പരിശോധനക്കയക്കുന്നത്.
മുഖ്യപ്രതി പള്‍സര്‍ സുനി കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് അഡ്വ. പ്രതീഷ് ചോക്കായ്ക്ക് കൈമാറിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്.






