Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഇ-സിഗരറ്റിന് സമ്പൂർണ്ണ നിരോധനം

ന്യൂദൽഹി- ഇന്ത്യയിൽ ഇ-സിഗരറ്റിന്റെ വില്പന നിരോധിച്ചു. ഉടൻ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. പുകയില ലഹരിക്കെതിരായ നടപടി എന്ന നിലയിലാണ് നിരോധനം ഏർപ്പെടുത്തിയത്. കുട്ടികൾ പുകവലിക്ക് അടിമയാകുന്നത് ഇ സിഗരറ്റ് വഴിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇ.സിഗരറ്റിന്റെ ഉൽപ്പാദനം, ഇറക്കുമതി, കയറ്റുമതി, വിൽപന, വിതരണം, സംഭരണം എന്നിവക്കെല്ലാം നിരോധനം ഏർപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റ നിർദ്ദേശപ്രകാരം മന്ത്രിമാരുടെ സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഇ.സിഗരറ്റ് വിൽപന നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.
 

Latest News