Sorry, you need to enable JavaScript to visit this website.

പഞ്ചഗുസ്തിക്ക് ശേഷം തര്‍ക്കം; യുവാവിനെ കുത്തിക്കൊന്ന സുഹൃത്ത് അറസ്റ്റില്‍

കല്ലടിക്കോട്- മാച്ചാംതോട് ചെന്തുണ്ടില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ചെന്തുണ്ട് മേലേടത്ത് സാബിറാണ് (20) അറസ്റ്റിലായത്. കൊല്ലപ്പെട്ട ടെജിലിന്റെ സുഹൃത്താണ് സാബിര്‍. കൊല നടത്താനുപയോഗിച്ച കത്തിയും കണ്ടെത്തി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ''സുഹൃത്തുക്കളായ ടെജിലും സാബിറും വൈകിട്ട് ഒരുമിച്ച് മദ്യപിക്കുകയും പഞ്ചഗുസ്തി നടത്തുകയും ചെയ്തു. സാബിര്‍ വിജയിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടും തര്‍ക്ക വിഷയമായി. തുടര്‍ന്ന് രാത്രി ഒമ്പതരയോടു കൂടി മറ്റൊരു സുഹൃത്തായ ജിജോയുടെ വീടിന്റെ ചായ്പ്പിലിരുന്ന് വീണ്ടും മദ്യപിക്കുകയും വാക്കു തര്‍ക്കത്തിനിടെ കറിക്കത്തി എടുത്ത് സാബിര്‍ ടെജിനെ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ടെജിനെ തച്ചമ്പാറ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാട്ടുകാര്‍ തടഞ്ഞുവച്ച സാബിറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


എന്നാല്‍ സംഭവത്തില്‍ സാബിറിനെ മാത്രം പ്രതി ചേര്‍ത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ചിലരെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പ്രതിഷേധമുള്ളവര്‍ പറയുന്നത്. അറസ്റ്റിലായ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

 

Latest News