കോന്‍ ബനേഗാ ക്രോര്‍പതിയില്‍ സ്‌കൂള്‍ പാചകക്കാരിക്ക് ഒരു കോടി

മുംബൈ- സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന പ്രശസ്ത ടി. വി ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ താരമായി സ്‌കൂള്‍ പാചകക്കാരി.
ആന്ധ്രയിലെ അമരാവതിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പാചകക്കാരിയായ ബിബിത ടേഡിനാണ് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചത്. പതിനൊന്നാം സീസണിലെ രണ്ടാം കോടിപതിയാണ് ബബിത. കഴിഞ്ഞയാഴ്ച ബിഹാറില്‍നിന്നുള്ള സിവില്‍ സര്‍വീസ് പരീക്ഷാര്‍ഥി സനോജ് രാജിന് ഒരു കോടി രൂപ ലഭിച്ചിരുന്നു.
ദിവസവും 450 കുട്ടികള്‍ക്കാണ് ബബിത ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. മാസം 1500 രൂപയാണ് ശമ്പളം. കുട്ടികള്‍ക്ക് രുചികരമായ കിച്ചടി ഉണ്ടാക്കി നല്‍കുന്നതാണ് സന്തോഷമെന്നും കുട്ടികള്‍ തന്നെ ആന്റി എന്നാണ് വിളിക്കാറുള്ളതെന്നും ബബിത പറയുന്നു. ഒരു ജോലിയും ചെറുതോ വലുതോ അല്ല, താന്‍ പാചകക്കാരിയായതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പരിപാടിയില്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2019/09/17/babitaone.png
ഷോയില്‍ വിജയിച്ചാല്‍ എന്താണ് താങ്കള്‍ വാങ്ങുകയെന്ന അവതാരകനായ അമിതാബ് ബച്ചന്റെ ചോദ്യത്തിന്, ഒരു മൊബൈല്‍ ഫോണ്‍ സ്വന്തമായി വാങ്ങുകയാണ് തന്റെ ആഗ്രഹമെന്ന് ബബിത പറഞ്ഞിരുന്നു. ബബിതയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് സ്വന്തമായി ഒരു ഫോണ്‍ മാത്രമാണുള്ളത്. തുടര്‍ന്ന് ബബിതയ്ക്ക് ഒരു ഫോണ്‍ സമ്മാനിച്ചിരുന്നു. ഈ എപ്പിസോഡ് ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ലെങ്കിലും ടീസര്‍ ഹിറ്റായി മാറി.

 

Latest News