പന്ത്രണ്ട് വയസ്സുകാരന്‍ ട്യൂഷന്‍ ടീച്ചറെ കുത്തിക്കൊന്നു

മുംബൈ-അമ്മയുമായി വഴക്കിടുകയായിരുന്ന ട്യൂഷന്‍ ടീച്ചറെ പന്ത്രണ്ട് വയസ്സുകാരന്‍ കുത്തിക്കൊന്നു. മുംബൈ പ്രാന്തപ്രദേശമായ ഗോവണ്ടിയിലാണ് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ശിവാജി നഗര്‍ പ്രദേശത്ത്  ആയിഷാ അസ്്‌ലം ഹസൂയെ(30) എന്ന ട്യൂഷന്‍ ടീച്ചറാണ് കുത്തേറ്റു മരിച്ചത്.
കുട്ടിയുടെ വീട്ടിലെത്തിയാണ് ആയിഷ  ട്യൂഷന്‍ നല്‍കിയിരുന്നത്. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനായി കുട്ടിയുടെ അമ്മ ആയിഷയോട് പണം കടം ചോദിച്ചതാണ് തര്‍ക്കത്തിലും കൊലപാതകത്തിലും കലാശിച്ചത്. ആയിഷ പണം കടനംനല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു.
അമ്മയും ട്യൂഷന്‍ ടീച്ചറും തമ്മില്‍ വഴക്കുകൂടുന്നതുകണ്ട കുട്ടി വീട്ടില്‍നിന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് ആയിഷയെ കുത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ മരിച്ചിരുന്നു. കുട്ടിയെ പോലീസ് പിടികൂടി. കൊലക്കേസ് രജിസ്റ്റര്‍ ചെയത് ശിവാജി നഗര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 

Latest News