മോഡിക്ക് നാളെ പിറന്നാള്‍; അമ്മയുടെ അനുഗ്രഹം തേടി ഗുജറാത്തില്‍

ന്യൂദല്‍ഹി- പിറന്നാളില്‍ അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തില്‍. മോഡിയുടെ 69 ാം പിറന്നാളാണ് നാളെ. 95 കാരിയായ അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷം ജന്മദിന പരിപാടികള്‍ ആരംഭിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
നര്‍മദ ജില്ലയിലുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ട് മോഡി സന്ദര്‍ശിക്കും. ജലനിരപ്പ് 138.68 മീറ്ററിലെത്തിയ അണക്കെട്ട് ദീപാലംകൃതമാക്കിയിട്ടുണ്ട്.

 

Latest News