യാത്രക്കാരുടെ ലഗേജ് കയറ്റാതെ വിമാനം; കാറ്റ് കാരണമെന്ന് കമ്പനി

ന്യുദല്‍ഹി- ദല്‍ഹിയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പോയത് യാത്രക്കാരുടെ ലഗേജ് ഇല്ലാതെ.
ഇസ്താംബൂളില്‍ എത്തിയപ്പോഴാണ് തങ്ങളുടെ ചെക്ക്ഡ് ഇന്‍ ലഗേജ് എത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ അറിഞ്ഞത്. ഇത് എയര്‍പോര്‍ട്ടില്‍ വിമന കമ്പനിക്കെതിരെ പ്രതിഷേധത്തിനു കാരണമായി.
ശക്തമായ കാറ്റുകാരണം ഇസ്താംബൂള്‍ എയര്‍പോര്‍ട്ട് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് ഭാരം കുറച്ചതന്നും യാത്രക്കാരുടെ ലഗേജ് അടുത്ത ദിവസം എത്തിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.

 

Latest News