Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിൽ ഫ്‌ലാറ്റിന്  തീപിടിച്ച് ഏഴ് മരണം

റിയാദ്- തലസ്ഥാന നഗരിയിൽ അൽജറാദിയ്യ ഡിസ്ട്രിക്ടിലെ ഇരുനില കെട്ടിടത്തിലെ ഒരു ഫ്‌ലാറ്റിന് തീപിടിച്ച് ഏഴ് പേർ ദാരുണമായി മരിച്ചു. രണ്ട് പേരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. കനത്ത തോതിൽ പുകപടലങ്ങൾ ഉയരുന്നത് ശ്രദ്ധയിൽപെട്ട  സ്വദേശി പൗരനാണ് ഗൈഡൻസ് ആന്റ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം നൽകിയതെന്ന് പ്രവിശ്യാ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയ സംഘം അതീവ ഗുരുതരാവസ്ഥയിലായിരുന്ന താമസക്കാരെ പുറത്തെത്തിച്ചുവെങ്കിലും ഏഴ് പേർ മരിച്ചതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. ഫ്‌ലാറ്റിന് മുന്നിലുള്ള ഫർണീച്ചറുകൾക്ക് തീപിടിച്ചാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വീട്ടിനകത്തേക്ക് പുറത്തുനിന്ന് പുക പ്രവേശിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. തീപിടിക്കാൻ ഇടയാക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് ലഭിക്കാതെ ശ്രദ്ധിക്കണമെന്നും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. 

Latest News