Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവജാത ശിശുവിന്റെ  മൃതദേഹം ആശുപത്രി ക്ലോസറ്റില്‍ 

ചെന്നൈ-സര്‍ക്കാര്‍ ആശുപത്രിയുടെ ശുചിമുറിയുടെ ക്ലോസറ്റില്‍ കുത്തിയിറക്കിയ നിലയില്‍ കണ്ടെത്തി. പൊക്കിള്‍ കൊടിയുള്‍പ്പെടെയുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ വെല്ലോരിലെ വനിയമ്പാടി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള ശുചിമുറിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
സ്ത്രീകളുടെ ശൗചാലയത്തില്‍ തടസ്സം ഉണ്ടെന്ന പരാതിയില്‍ ശുചീകരണ തൊഴിലാളികള്‍ പരിശോധിക്കാനായി എത്തിയപ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് ഇവരാണ് വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്നത്. ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. 
പുറത്തുനിന്നുള്ള ആരോ കുട്ടിയുടെ മൃതദേഹം ആശുപത്രി ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് മെഡിക്കല്‍ ഓഫീസര്‍ അംബിക ശ്രീനിവാസന്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനിച്ച എല്ലാ കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്നും ഒരു കുട്ടിയെയും കാണാതായിട്ടില്ലെന്നും അംബിക ശ്രീനിവാസന്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടിയുടെ അമ്മയെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും പോലീസ് അറിയിച്ചു.

Latest News