മുസ്‌ലിംകള്‍ രാജ്യദ്രോഹികള്‍  -കര്‍ണാടക മന്ത്രി 

ബെംഗളൂരു: മുസ്ലിംകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലിംകള്‍ രാജ്യദ്രോഹികളും പാക്കിസ്ഥാന്‍  അനുകൂലികളുമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന ഈശ്വരപ്പയുടെ നേരത്തെയുള്ള പ്രസ്താവനയും വിവാദമായിരുന്നു. ഈ വിവാദം കെട്ടടങ്ങവെയാണ് പുതിയ പ്രകോപനവുമായി മന്ത്രി രംഗത്തുവന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്ന മുസ്ലിംകള്‍ രാജ്യസ്‌നേഹികളാണെന്നും ഈശ്വരപ്പ പറഞ്ഞു. കര്‍ണാടകയില്‍ പശുവിനെ അറുക്കുന്നത് നിരോധിക്കുമെന്നും ഗ്രാമവികസനപഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയായ ഈശ്വരപ്പ പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. 


 

Latest News