വിശുദ്ധ കഅ് ബാലയം കഴുകി; അതിഥികളില്‍ യൂസഫലിയും സാദിഖലി ശിഹാബ് തങ്ങളും

കഴുകല്‍ ചടങ്ങ് പൂര്‍ത്തിയാക്കി മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ വിശുദ്ധ കഅ്ബാലയത്തില്‍ നിന്ന് പുറത്തിറങ്ങുന്നു.
ചടങ്ങില്‍ സംബന്ധിച്ച എം.എ യൂസുഫലിയും സാദിഖലി ശിഹാബ് തങ്ങളും

മക്ക - ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ് ബാലയം കഴുകി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി. സുബ്ഹി നമസ്‌കാരത്തിനു ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.

പനിനീര്‍ കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍വശം കഴുകിയത്. ഈ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് ഉള്‍ഭാഗത്തെ ചുമരുകള്‍ തുടക്കുകയും ചെയ്തു.
ചടങ്ങിന് ശേഷം ഗവര്‍ണര്‍ ത്വവാഫ് കര്‍മം നിര്‍വഹിക്കുകയും ചെയ്തു.

https://www.malayalamnewsdaily.com/sites/default/files/2019/09/16/yousafalione.png

മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ഹജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് ബിന്‍തന്‍, ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മക്ക ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹിശാം അല്‍ഫാലിഹ് എന്നിവരും മന്ത്രിമാരും നയതതന്ത്ര പ്രതിനിധികളും വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരും സര്‍ക്കാര്‍ വകുപ്പ് മേധാവികളും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു.

https://www.malayalamnewsdaily.com/sites/default/files/2019/09/16/yousafali1.png
ഇന്ത്യയില്‍നിന്ന് വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസുഫലി, മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും കര്‍മത്തില്‍ സംബന്ധിച്ചു.

വിഡിയോ

 

ആരും വിശ്വസിക്കരുത്; എം.എ. യൂസഫലി അങ്ങനെ ഒരു രഹസ്യം വെളിപ്പെടുത്തിയിട്ടില്ല

പാസ്‌പോര്‍ട്ട് സേവനങ്ങളുമായി കോണ്‍സുലര്‍ സംഘം 27ന് ഖുന്‍ഫുദയില്‍

Latest News