കാറിന്റെ ടയർ മാറ്റാൻ ഡ്രൈവറെ സഹായിക്കുന്നതിനിടെ പ്രശസ്ത ഡോക്ടര്‍ ബസിടിച്ച് മരിച്ചു

പൂനെ- കാറിന്റെ ടയർ മാറ്റാൻ ഡ്രൈവറെ സഹായിക്കുന്നതിനിടെ പ്രമുഖ ഡോക്ടർ ബസ് കയറി മരിച്ചു. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം. ഡോ. ഖേതൻ ഖർജുരേക്ക(44)റാണ് മരിച്ചത്. നട്ടെല്ല് രോഗ വിദ്ഗദനാണ് ഇദ്ദേഹം. സോംതാനെ വില്ലെജിൽ ഞായറാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഡോ. ഖേതനും രണ്ടു സഹപ്രവർത്തകരും പൂനെയിൽനിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ വഴിയിൽ വെച്ച് കാറിന്റെ ഒരു ടയർ പഞ്ചറാകുകയായിരുന്നു. തുടർന്ന് ഡ്രൈവർ കാർ നിർത്തി ടയർ മാറ്റുന്നതിനിടെ സഹായിക്കാനായി ഡോക്ടറും പുറത്തിറങ്ങി. ഇതിനിടെ അമിത വേഗത്തിലെത്തിയ സ്വകാര്യബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഡോ. ഖേതനും ഡ്രൈവർ ധാനേശ്വർ ബോസ്്‌ലെയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേര്‌റ രണ്ടു ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3500-ലേറെ സങ്കീർണ ശസ്ത്രക്രിയകൾ നടത്തി ശ്രദ്ധേയനായ ഡോക്ടറാണ് ഖേതൻ.
 

Latest News