Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

പാലാരിവട്ടം മേൽപ്പാലം പൂർണമായും പൊളിക്കുമെന്ന് മുഖ്യമന്ത്രി; മേൽനോട്ടം ഇ. ശ്രീധരന്

തിരുവനന്തപുരം- പാലാരിവട്ടം മേൽപ്പാലം പൂർണമായും പൊളിച്ച് പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനർനിർമാണത്തിന്റെ മേൽനോട്ടച്ചുമതല ഇ.ശ്രീധരനെ ഏൽപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പാലം ഗതാഗതയോഗ്യമാക്കാൻ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ മതിയാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലാരിവട്ടം പാലത്തിന്റെ തകർച്ച ഗൗരവമേറിയതാണെന്നാണ് ഐ.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പാലം പുനരുദ്ധരിച്ചാൽ എത്രകാലം ഉപയോഗിക്കാനാവുമെന്ന് പറയാനാവില്ലെന്നായിരുന്നു വിദ്ഗദരുടെ അഭിപ്രായം. സാമ്പത്തികമായും സാങ്കേതികമായും പുനർനിർമാണമാണ് ഉചിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലത്തിന്റെ പുതിയ ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവ ഇ.ശ്രീധരൻ തന്നെ തയാറാക്കും. നിർമ്മാണ പ്രവർത്തനങ്ങൾ അടുത്തമാസം ആരംഭിക്കും. ഒരു വർഷംകൊണ്ട് പുതുക്കിപ്പണിയൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Latest News