ഇന്ത്യയില്‍ കടുപ്പമേറിയ  അടിയന്തരാവസ്ഥ-മമത

കൊല്‍ക്കത്ത-അന്താരാഷ്ട്ര ജനാധിപത്യ ദിനമായ ഇന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ കടന്നു പോയികൊണ്ടിരിക്കുന്നത് കടുത്ത അടിയന്തരാവസ്ഥയിലൂടെയാണെന്ന് തൃണൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും കഴിയുന്നതെല്ലാം ചെയ്യണമെന്നും അവര്‍ അറിയിച്ചു.
ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരിക്കല്‍ കൂടി പ്രതിജ്ഞയെടുക്കാമെന്നും, സൂപ്പര്‍ എമര്‍ജന്‍സിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും മമത വ്യക്തമാക്കി.

Latest News