Sorry, you need to enable JavaScript to visit this website.

മാന്ദ്യം മറികടക്കാൻ പദ്ധതികളുമായി  ഇസ്‌ലാഹി ഫാമിലി സമ്മിറ്റ് 

തിരൂരിൽ കെ.എൻ.എം സംഘടിപ്പിച്ച ഇസ്‌ലാഹി ഫാമിലി സമ്മിറ്റ് ഇ.ടി.  മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ- രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യം സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.എൻ.എം മർക്കസു ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ ഇസ്‌ലാഹി ഫാമിലി സമ്മിറ്റ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കാതെ ഭാഷാ പ്രശ്‌നവും പൗരത്വ രജിസ്റ്ററും കശ്മീർ പ്രശ്‌നവും ചർച്ചയാക്കി ജനങ്ങളെ തമ്മിലടിപ്പിച്ചു മുന്നോട്ടു പോകുന്നത് അംഗീകരിക്കാൻ കഴിയില്ല. 
'സംതൃപ്ത കുടുംബം ആദർശ സമൂഹം' എന്ന പ്രമേയത്തിൽ നടത്തിയ ഇസ്‌ലാഹി ഫാമിലി സമ്മിറ്റ് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം എൻജിനീയർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസു ദഅ്‌വ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഉമ്മർ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ കെ.ബാവ മുഖ്യാതിഥിയായിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വളണ്ടിയർമാരെ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ്കുട്ടി ഉപഹാരം നൽകി ആദരിച്ചു. വിവിധ സെഷനുകളിലായി കെ.പി അബ്ദുൽ അസീസ് സ്വലാഹി, മുഹ്‌സിന പത്തനാപുരം, കെ.പി അബ്ദുറഹിമാൻ സുല്ലമി, എൻ.എം അബ്ദുൾ ജലീൽ, യൂസഫ് ഫാറൂഖി എന്നിവർ പ്രഭാഷണം നടത്തി. പി.സുഹൈൽ സാബിർ, പി.പി ഖാലിദ്, ആബിദ് മദനി, വി.പി ഉമ്മർ, പി.മൂസക്കുട്ടി മദനി, പി.എം അബ്ദുൽ അസീസ്, ടി.ഇബ്രാഹിം അൻസാരി, ഇ.ഒ ഫൈസൽ, മുഹമ്മദ് റാഫി കുന്നുംപുറം, ഷരീഫ് കോട്ടക്കൽ, ഫാസിൽ പുത്തൂർ പള്ളിക്കൽ, നൗഫൽ പറവന്നൂർ, റസിയാബി, തസ്‌ലീന തുടങ്ങിയവർ സംസാരിച്ചു.

 

 

Latest News