500 തത്തകളെ കടത്താന്‍  ശ്രമിച്ചവര്‍ പിടിയിലായി 

ബര്‍ധമാന്‍- 500  തത്തകളെ കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ എന്ന സ്ഥലത്താണ് തത്തക്കടത്ത് സംഘം പിടിയിലാകുന്നത്. ഇവരില്‍ നിന്ന് നൂറുകണക്കിന് തത്തകളെയും പിടിച്ചെടുത്തിട്ടുണ്ട്. തത്തക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിന്റെ കണ്ണികളാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വനം വകുപ്പും ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡും അറസ്റ്റും

Latest News