അസുഖം മൂർച്ഛിച്ചു; മഅ്ദനി ആശുപത്രിയിൽ

ബംഗളൂരു- ശാരീരിക അസ്വസ്ഥത വർധിച്ചതിനെ തുടർന്ന് പി.ഡി.പി നേതാവ് അബ്ദുൽ നാസിർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നല്ല ചൂടുള്ള സമയത്ത് പോലും തണുത്തുവിറയ്ക്കുന്ന തരത്തിൽ പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡയബറ്റിക് ന്യൂറോപ്പതി മൂർച്ഛിച്ചതിനെ തുടർന്നാണ് പതിനഞ്ച് ദിവസത്തേക്കാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഒരു വർഷമായി തുടരുന്ന അസുഖം ഈയിടെയാണ് കൂടിയത്. 
 

Latest News