Sorry, you need to enable JavaScript to visit this website.

കെ.എസ്.ഇ.ബി വഴി ഇന്റര്‍നെറ്റും; പദ്ധതി ആറു മാസത്തിനകം

കൊച്ചി- വൈദ്യുതിക്ക് പുറമെ ഇന്റര്‍നെറ്റ് കൂടി ലഭ്യമാക്കാനൊരുങ്ങി കെ.എസ്.ഇ.ബി.  കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി. ആറുമാസത്തിനുള്ളില്‍ നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷ. കെ-ഫോണ്‍ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഇതിലേക്ക് മാറും. എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. പുതിയ വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റുകൂടി ലഭ്യമാക്കും. വൈദ്യുതിബോര്‍ഡിന്റെ സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്‌സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിച്ചു കഴിഞ്ഞു.

 

Latest News