Wednesday , October   23, 2019
Wednesday , October   23, 2019

ജിദ്ദയില്‍ കൊണ്ടോട്ടി സ്വദേശി രക്തം വാര്‍ന്ന് മരിച്ച നിലയില്‍

ജിദ്ദ- ശാരാ ഹിറയിൽ മസ്ജിദ് ഇബിനു ഖയ്യൂമിൽ കാവൽക്കാരനായി ജോലി ചെയ്തിരുന്ന മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെ( 40)യാണ്   രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടത്.

സന്ധ്യയോടെയാണ് സ്ത്രീകൾ നമസ്കരിക്കാൻ കയറുന്ന ഭാഗത്തായി മൃതദേഹം കണ്ടത്. പള്ളിയുടെ മുകളിൽ നിന്ന് വീണ് മരിച്ചതാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.

Latest News