Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പില്‍ ജഡ്ജിക്ക് അഭിഭാഷകന്റെ ഭീഷണി; വിയോജിപ്പ് മാത്രമെന്ന് കോടതി

റിയാദ്- വാട്‌സ് ആപ്പിലൂടെ ന്യായാധിപനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ തെളിവില്ലെന്ന് കണ്ട് പ്രതിയായ വക്കീലിനെ റിയാദ് അപ്പീൽ കോടതി വെറുതെ വിട്ടു. തന്റെ പരിഗണനയിലിരിക്കുന്ന കേസിൽ സ്വാധീനം ചെലുത്തുന്നതിനാണ് വക്കീൽ തന്നെ ഭീഷണിപ്പെടുത്തിയതെന്നായിരുന്നു ജഡ്ജിയുടെ ആരോപണം. 
വാട്‌സ്ആപ്പ് സന്ദേശത്തിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള യാതൊന്നും കണ്ടെത്തിയില്ല. മറിച്ച്, വിധി പ്രസ്താവത്തിൽ ജഡ്ജിയുടെ വീക്ഷണത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമാണ് വക്കീൽ ചെയ്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, വിധിക്കെതിരെ മേൽക്കോടതികളെ സമീപിക്കുമെന്നുമാണ് വാട്‌സ്ആപ്പ് സന്ദേശത്തിലുള്ളത്. അടിസ്ഥാന രഹിതമായ ആരോപണവുമായി എത്തിയ ന്യായാധിപനെ കോടതി ശാസിച്ചു. കേസ് കൈകാര്യം ചെയ്തതിൽ ഇദ്ദേഹത്തിന് നേരിയ അപാകത സംഭവിച്ചിട്ടുണ്ടെന്നും അപ്പീൽ കോടതി വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. 
താൻ പരിഗണിക്കുന്ന കേസ് വാദിക്കുന്ന അഭിഭാഷകൻ വിധിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വഴങ്ങാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രത്യേക കോടതി മുമ്പാകെ ന്യായാധിപൻ പരാതിയുമായെത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 
 

Latest News