Sorry, you need to enable JavaScript to visit this website.

കൈക്കുഞ്ഞിന്റെ വായില്‍ തോക്കിന്‍ കുഴല്‍; പ്രതിയെ തിരയുന്നു

തായിഫ്- കൈക്കുഞ്ഞിനെയും എടുത്ത് ആകാശത്തേക്ക് വെടിയുതിർത്തയാളെ അറസ്റ്റ് ചെയ്യാൻ സൗദി അറ്റോർണി ജനറൽ ശൈഖ് സൗദ് ബിൻ അബ്ദുല്ല അൽമുഅ്ജബ് നിർദേശം നൽകി. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ഇതിന്റെ വീഡിയോ  പ്രചരിച്ചിരുന്നു. നിരവധി തവണ വെടിയുതിർത്ത ഇയാൾ തോക്കിൻ കുഴൽ കുഞ്ഞിന്റെ വായിലേക്കു കടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ തൊഴിൽ, സാമൂഹിക മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഇത്തരം വിദ്വേഷ പ്രവർത്തനങ്ങൾ കാണുന്നപക്ഷം ടോൾഫ്രീ നമ്പറായ 1919 ലേക്ക് വിളിച്ച് കൊണ്ടോ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

Latest News