ജിദ്ദ- മലപ്പുറം പെരുവള്ളൂർ സ്വദേശി അഹമ്മദ് കുട്ടിയുടെ മകൻ മരക്കാർ സഹദലി കാപ്പൻ (34) ജിദ്ദയിൽ നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലായിരുന്നു. ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സിയുടെ കീഴിൽ ഹജ് വളണ്ടിയറായി സേവന രംഗത്തുണ്ടായിരുന്നു. മാതാവ്: സൈനബ, ഭാര്യ: മാജിദ. അഞ്ചും രണ്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. സഹോദരങ്ങൾ: മജീദ്, ആസിഫ്. സൽമ, ഹബീബ.






