റിയാദ് - പോലീസ് ചമഞ്ഞ് വിദേശികളുടെ താമസസ്ഥലങ്ങളിൽ കയറി പണവും മൊബൈൽ ഫോണുകളും വിലപിടിച്ച വസ്തുക്കളും കവർന്ന മൂന്നംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. 0രണ്ടു പേർ സൗദികളും ഒരാൾ ബംഗ്ലാദേശുകാരനുമാണ്. സൗദി യുവാക്കളിൽ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയിരുന്നത്. ഈ പ്രതിയുടെ സഹായികളായാണ് മറ്റുള്ളവർ പ്രവർത്തിച്ചിരുന്നത്. കവർച്ച മുതലുകൾ മൂവരും പങ്കിട്ടെടുത്തു. വിദേശികളിൽനിന്ന് കവർന്ന മൊബൈൽ ഫോണുകളുടേയും സിം കാർഡുകളുടേയും ശേഖരം പ്രതികളുടെ പക്കൽ കണ്ടെത്തി.