നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയില്‍പെട്ട് യുവാവ് മരിച്ചു

മക്കരപറമ്പ്-കുറുവ മിനാര്‍കുഴിയില്‍ രായിപറമ്പില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബസിനടിയില്‍പെട്ട് യുവാവ് മരിച്ചു. മലപ്പുറം ആലത്തൂര്‍പടി ജെ.ഹൗസ് കാലയില്‍ വീട്ടില്‍ ജിജോ (19) ആണ് മരിച്ചത്. മലപ്പുറം ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ഥിയായിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ജിജോ സഞ്ചരിച്ച ബൈക്ക് വളവില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശിയായ ജിജോ കുടുംബത്തോടൊപ്പം ആലത്തൂര്‍പടിയിലായരുന്നു താമസം. അച്ഛന്‍ ജോണി ടാപ്പിംഗ് തൊഴിലാളിയാണ്.
മാതാവ് :ജയന്തി. സഹോദരന്‍ : ജിനോ. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി.

 

Latest News