Sorry, you need to enable JavaScript to visit this website.

ദമാമിന് സമീപം അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഡ്രോൺ ആക്രമണം

റിയാദ്- സൗദി അരാംകോയുടെ രണ്ടു പ്രധാന എണ്ണ സംഭരണ ശാലക്ക് നേരെ ഡ്രോൺ ആക്രമണം. ഇതേ തുടർന്ന് പ്ലാന്റുകൾ പൊട്ടിത്തെറിക്കുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഔദ്യോഗിക വാർത്ത ഏജൻസിയായ എസ്.പി.എ റിപ്പോർട്ട് ചെയ്യുന്നു. ദമാമിന് സമീപമുള്ള അബ്ക്വയ്ക്ക്, അൽ ഖുറൈസ് എന്നിവടങ്ങളിലെ അരാംകോ കേന്ദ്രങ്ങൾക്ക് നേരെയാണ് തീപ്പിടിത്തമുണ്ടായത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ധർഹാനിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന അബ്ക്വയ്ക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഗൾഫിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സൗദി എണ്ണയിൽ ഏറിയപങ്കും ഇവിടെ നിന്നാണ് ശുദ്ധീകരിക്കുന്നത്.

സംഭവത്തെ പറ്റി അന്വേഷണം കൂടുതൽ അന്വേഷണം നടത്തുമെന്ന് സൗദി അറിയിച്ചു.
 

Latest News