നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊച്ചി- നടി അതിക്രമത്തിനിരയായ കേസില്‍ നടന്‍ ദിലിപും മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ദൃക്‌സാക്ഷികളായ രണ്ടു പേരുടെ മൊഴി രേഖപ്പെടുത്തി. ജോര്‍ജേട്ടന്‍സ് പൂരം സനിമയുടെ ലൊക്കേഷനില്‍വെച്ച് ദിലീപും സിനിയും കണ്ടിരുന്നുവെന്നാണ് ഇവര്‍ കാലടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴി നല്‍കിയത്.

അതിനിടെ, പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയേയും ദിലീപിന്റെ സഹായി അപ്പുണ്ണിയേയും കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.

Latest News