Sorry, you need to enable JavaScript to visit this website.

സൗദി വിസ ഫീസ് ഏകീകരണം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും

റിയാദ്- ഹജ്, വിസിറ്റ് തുടങ്ങി മുഴുവൻ വിസകളും പുനഃസംഘടിപ്പിച്ചത് അടുത്ത വാരം നടക്കുന്ന ശൂറാ കൗൺസിൽ ചർച്ച ചെയ്യുന്നു. സുരക്ഷാ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടാണ് കൗൺസിൽ പരിഗണിക്കുന്നത്. പരിഷ്‌കരിച്ച ട്രാഫിക് നിയമങ്ങളും ശൂറായിൽ ചർച്ച ചെയ്യും. ഇതോടൊപ്പം അവയവദാനത്തെ സംബന്ധിച്ച നിയമഭേദഗതി കൗൺസിൽ വോട്ടിനിടുന്നുമുണ്ട്. 
അവയവങ്ങൾ സ്വീകരിക്കുന്നവരുടെയും നൽകുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അവയവദാനം നടത്തുന്നതിന് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക, അവയുടെ ഉത്തരവാദിത്തങ്ങൾ നിർണയിക്കുക, അവയവ വാണിഭവും ദാതാവും രോഗിയും ചൂഷണം ചെയ്യപ്പെടുന്നതും തടയുക എന്നീ കാര്യങ്ങളെല്ലാം പുതുക്കിയ നിയമാവലിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ശൂറാ കൗൺസിൽ ഭൂരിപക്ഷം ലഭിച്ചാൽ ഈ നിയമാവലി വൈകാതെ പ്രാബല്യത്തിൽ വരും. 

 

Latest News