Sorry, you need to enable JavaScript to visit this website.

പാക് ചാരനെ രാജസ്ഥാനില്‍ നിന്ന് പിടികൂടി 

ജയ്പ്പൂര്‍- രാജസ്ഥാനിലെ ബാര്‍മറില്‍ നിന്നും സുരക്ഷാ സേനാ പാക്കിസ്ഥാന്‍ ചാരനെ പിടികൂടി. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ അതിര്‍ത്തി കടന്നാണ് ഇയാള്‍ ബാര്‍മറിന് സമീപം അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെയും അതിര്‍ത്തി രക്ഷാ സേനയുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു തന്റെ ദൗത്യമെന്ന് ഇയാള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കിഷോര്‍ എന്നാണ് ഇയാളുടെ പേരെന്നാണ് സൂചന. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പ്പൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ബാരിക്കേടുകള്‍ക്കടിയിലൂടെ നിരങ്ങി നീങ്ങിയാണ് ഇയാള്‍ അതിര്‍ത്തി കടന്നത്. സംശയം തോന്നിയ ഗ്രാമീണരാണ് ഇയാളെ പിടികൂടി സൈന്യത്തിന് കൈമാറിയത്. പാക്കിസ്ഥാന്‍ നഗരമായ ഖൊഗ്രാപാര്‍ വരെ കിഷോറിനെ ട്രെയിനിലാണ് എത്തിച്ചത്. ഖൊഗ്രാപാറില്‍ നിന്നും പാക് സൈന്യത്തിന്റെ സഹായത്തോടെ അതിര്‍ത്തി കടക്കുകയായിരുന്നുവെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ അടിക്കടി മൊഴിമാറ്റിയിരുന്നു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി ജയ്പ്പൂരിലേക്ക് കൊണ്ടുപോയത്. 

Latest News