ട്രംപിന് മേലും ഇസ്രായേല്‍ ചാരവൃത്തി 

വാഷിങ്ടണ്‍- ഇസ്രായേലിന്റെ ഏറ്റവും അടുപ്പക്കാര്‍ അമേരിക്കയാണ്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെ എന്നും പ്രതിരോധിച്ച് പോരുന്നതും അമേരിക്ക തന്നെ. എന്നാല്‍ അമേരിക്കയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇസ്രായേല്‍ ട്രംപിന് മേലും ചാരവൃത്തി ചെയ്യുന്നുണ്ടത്രെ. മൊബൈല്‍ ചാര ഉകരണങ്ങള്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ രഹസ്യമായി മൊബാല്‍ ചാര ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. പൊളിറ്റിക്കോ എന്ന വെബ്‌സൈറ്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കയിലെ മുതിര്‍ന്ന മൂന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ട്രംപിന് മേല്‍ മാത്രമല്ല ചാരപ്പണി. സര്‍ക്കാരില്‍ ഉള്ള അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടാളികളെ കുറിച്ചുള്ള വിവരങ്ങളും ഇസ്രായേല്‍ ഇത്തരത്തില്‍ ശേഖരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest News