യെമനില്‍ വാഹനാപകടം: ആറ് യു.എ.ഇ സൈനികര്‍ മരിച്ചു

അബുദാബി- യെമന്‍ പുനര്‍നിര്‍മിക്കാനുള്ള ദൗത്യ നിര്‍വഹണത്തിനിടെ സൈനിക വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് സൈനികര്‍ മരിച്ചതായി യു.എ.ഇ സായുധസേന അറിയിച്ചു.

ക്യാപ്റ്റന്‍ സഈദ് അഹ്മദ് റാഷിദ് അല്‍മന്‍സൂരി, വാറണ്ട് ഓഫീസര്‍മാരായ അലി അബ്ദുല്ല അഹ്മദ് അല്‍ദ്വന്‍ഹാനി, സായിദ് മുസ്‌ലിം സുഹൈല്‍ അല്‍ആമിരി, സ്വാലിഹ് ഹസന്‍ സ്വാലിഹ് അല്‍അംറ്, നാസര്‍ മുഹമ്മദ് ഹമദ് അല്‍കഅ്ബി, സെര്‍ജന്റ് സെയ്ഫ് ദ്വാവി റാഷിദ് അല്‍തുനൈജി എന്നിവരാണ് മരിച്ചത്.

രക്തസാക്ഷികളായ ഭടന്മാരുടെ കുടുംബങ്ങളെ യു.എ.ഇ സായുധസേന നേതൃത്വം ആശ്വസിപ്പിച്ചു. 

 

Latest News