Sorry, you need to enable JavaScript to visit this website.

കോട്ടക്കലിൽ വെള്ളക്കെട്ടിൽ വീണു രണ്ടു കുട്ടികൾ മരിച്ചു

കോട്ടക്കൽ- കുട്ടികൾ വെള്ളക്കെട്ടിൽ വീണു മരിച്ചു. പ്രമുഖ പണ്ഡിതൻ സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങളുടെ (ബാപ്പു തങ്ങൾ) മകൻ സയ്യിദ് ത്വയ്യിബ് തങ്ങൾ (10) സഹോദരി പുത്രൻ സയ്യിദ് ഫജാസ് തങ്ങൾ (9) എന്നിവരാണ് മരിച്ചത്. കോട്ടക്കൽ കുറ്റിപ്പുറത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടമുണ്ടായത്. കുറ്റിപ്പുറം വടക്കേത്തലയിൽ കേരള മുസ്്‌ലിം ജമാഅത്ത് കോട്ടക്കൽ സോൺ പ്രസിഡന്റാണ് ബാഖിർ ശിഹാബ് തങ്ങൾ.
 

Latest News