16 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ  അമിത് ഷായുടെ സ്റ്റാഫ് അറസ്റ്റില്‍ 

ന്യൂദല്‍ഹി-കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ധീരജ് കുമാര്‍ സിങിന്റെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.

Latest News