Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍  തിരുത്തിക്കോളൂ- മന്‍മോഹന്‍ സിംഗ് 

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മന്‍മോഹന്‍ സിംഗ്  പ്രതിസന്ധി നേരിടുന്നു എന്ന് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ദൈനിക് ഭാസ്‌കറിനും ഹിന്ദു ബിസിനസ് ലൈനും നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അഞ്ചിന നിര്‍ദ്ദേശങ്ങളും മന്‍മോഹന്‍ സിംഗ് മുന്നോട്ടുവച്ചു.
സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ആവശ്യം. സാമ്പത്തിക വികസനത്തില്‍ ശ്രദ്ധിക്കാതെ സര്‍ക്കാര്‍ സമയം പാഴാക്കുകയാണ്. ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന യാഥാര്‍ത്ഥ്യം നിഷേധിച്ചിട്ട് കാര്യമില്ല. പൊടിക്കൈകള്‍ കൊണ്ടോ നോട്ട് നിരോധനം പോലുള്ള അബദ്ധങ്ങള്‍ കൊണ്ടോ പ്രയോജനമില്ല. തൊഴിലവസരം സൃഷ്ടിക്കാനുള്ള മേഖലകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് ഉണര്‍വ്വുണ്ടാക്കാന്‍ അഞ്ച് നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.1. ജി.എസ്.ടി നിരക്ക് ഏകീകരിക്കുക , 2. കാര്‍ഷിക മേഖല പുനരുദ്ധരിക്കണം, ഗ്രാമീണമേഖലയില്‍ വാങ്ങല്‍ ശേഷി കൂട്ടാന്‍ നടപടി വേണം. 3. പണലഭ്യത കുറയുന്നത് ഗൗരവത്തോടെ കാണണം. പൊതുമേഖലാ ബാങ്കുകള്‍ മാത്രമല്ല, മറ്റ് ധനകാര്യ സ്ഥാപനങ്ങളും പണലഭ്യതയില്ലാത്തതിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്. 4. ടെക്‌സ്‌റ്റൈല്‍, വാഹനമേഖല, ഇലക്ട്രോണിക്‌സ് രംഗം, നിര്‍മ്മാണ മേഖല പോലെ വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലകള്‍ പുനരുജ്ജീവിപ്പിക്കണം. ഇതിനായി വായ്പകള്‍ ലഭ്യമാക്കണം 5. അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധം നടക്കുന്നതിനാല്‍ പുതിയ കയറ്റുമതി വിപണികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. തുടങ്ങിയവയാണ് മന്‍മോഹന്‍ സിംഗിന്റെ നിര്‍ദ്ദേശം.

Latest News