Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ അഭയാര്‍ഥി നയത്തിന് സുപ്രീം കോടതി പിന്തുണ

വാഷിംഗ്ടണ്‍- യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ഥിഅപേക്ഷകള്‍ വെട്ടിക്കുറക്കുന്നതിന് സഹായകമാകുന്ന പുതിയ വ്യവസ്ഥ പൂര്‍ണമായി നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അപേക്ഷ യുഎസ് സുപ്രീം കോടതി അനുവദിച്ചു.
കുടിയേറ്റം അനുവദിക്കില്ലെന്ന ട്രംപിന്റെ കടുത്ത ഇമിഗ്രേഷന്‍ നയങ്ങളുടെ പ്രധാനഭാഗമാണ് ഈ നിയമം.
യു.എസില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്നവര്‍ അവര്‍ കടന്നുവന്ന മൂന്നാമത്തെ രാജ്യത്ത് ആദ്യം അഭയം തേടയിരിക്കണമെന്നതാണ് പുതിയ നയം. ലിബറല്‍ ജസ്റ്റിസുമാരായ സോണിയ സൊട്ടോമേയറും റൂത്ത് ബാദര്‍ ജിന്‍സ്ബര്‍ഗും സുപ്രീം കോടതി ഉത്തരവിനോട് വിയോജിച്ചു.
യു.എസില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍  അവര്‍ സഞ്ചരിച്ച മൂന്നാമത്തെ രാജ്യത്ത് ആദ്യം അഭയം തേടണമെന്ന വ്യവസ്ഥ ജൂലൈ 15-നാണ് നടപ്പിലാക്കി തുടങ്ങിയത്.
പുതിയ ചട്ടത്തെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. പുതിയ വ്യവസ്ഥ യു.എസ് ഇമിഗ്രേഷന്‍ നിയമം ലംഘിക്കുന്നതാണെന്നും  നിയമം നടപ്പാക്കുന്നതില്‍ ശരിയായ നിയമ നടപടിക്രമങ്ങളല്ലെ പാലിക്കുന്നതെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

 

Latest News