സ്വര്‍ണ വില താഴോട്ട്; പവന് 28,000 രൂപ

കൊച്ചി- ഒരു പവന് 29,120 രൂപ വരെ ഉയര്‍ന്ന സ്വര്‍ണ വില ഒരാഴ്ചയായി തോഴോട്ട്. സെപ്തംബര്‍ നാലിനു ശേഷം തുടര്‍ച്ചയായി കുറഞ്ഞ് ഇപ്പോള്‍ 28,000 രൂപയിലെത്തി. ഗ്രാമിന് വില 3500 രൂപ. ഉത്രാട ദിവസമായിരുന്ന സെപ്തംബര്‍ 10ന് 28,120 രൂപയായി കുറഞ്ഞ വില വൈകീട്ട് 28,240 ആയി വര്‍ധിച്ചിരുന്നു. തിരുവോണ ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ വ്യാഴാഴ്ച വീണ്ടു കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതാണ് കുറവിന് കാരണം.
 

Latest News