മൂന്നാം വിവാഹത്തിന് ഒരുങ്ങിയ യുവാവിന് ഭാര്യമാരുടെ മര്‍ദനം-video

 കോയമ്പത്തൂര്‍- മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ പട്ടാപ്പകല്‍ രണ്ട് ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദിച്ചു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അരവിന്ദ് എന്ന ദിനേശിനാണ് (26) മര്‍ദനമേറ്റത്. അരവിന്ദിനെ ഭാര്യമാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
2016 ലാണ് ആണ് പ്രിയദര്‍ശിനി എന്ന യുവതിയെ അരവിന്ദ് ആദ്യം വിവാഹം ചെയ്തത്. വൈകാതെ പ്രിയദര്‍ശിനിയെ അരവിന്ദ് അവഗണിച്ചു തുടങ്ങിയെന്ന് പറയുന്നു. ഇതേ കുറിച്ച് അരവിന്ദിന്റെ മാതാപിതാക്കളോട് പരാതിപ്പെട്ടെങ്കിലും അവര്‍ ഗൗരവമായി എടുക്കാത്തതിനെ തുടര്‍ന്ന് പ്രിയദര്‍ശിനി തിരുപ്പൂരിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങി.
പ്രിയദര്‍ശിനി പോയതോടെ അരവിന്ദ് മറ്റൊരു വിവാഹം ചെയ്തു. ആദ്യവിവാഹം വെച്ച് മാട്രിമോണി സൈറ്റില്‍ പരസ്യം നല്‍കിയാണ് വധുവിനെ കണ്ടെത്തിയത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ അനുപ്രിയ എന്ന യുവതിയെയാണ് വിവാഹം ചെയ്തത്. അരവിന്ദ് മാനസ്സികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് അനുപ്രിയ കരൂരിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങി.
മൂന്നാം വിവാഹത്തിനായി വീണ്ടും മാട്രിമോണി സൈറ്റില്‍ പരസ്യം നല്‍കിയതറിഞ്ഞ് പ്രയദര്‍ശിനിയും അനുപ്രിയയും അരവിന്ദിന്റെ ഓഫീസിലെത്തുകയായിരുന്നു. ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം കമ്പനി അധികൃതര്‍ നിരസിച്ചു. തടുര്‍ന്ന് ബന്ധക്കളോടൊപ്പം കമ്പനി ഗെയ്റ്റില്‍ ഇരുന്ന് പ്രതിഷേധിച്ച ഭാര്യമാര്‍ അരവിന്ദ് കമ്പനി ഗെയ്റ്റിലെത്തിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു. തങ്ങളെ ചതിച്ചെന്ന് കാണിച്ച് യുവതികള്‍ അരവിന്ദിനെതിരെ പോലീസില്‍ പരാതി നല്‍കി. എല്ലാവരോടും സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരിക്കയാണ് പോലീസ്.

 

Latest News